ബിഎസ്എൻഎൽ ഇത് രണ്ടും കൽപ്പിച്ച് തന്നെയാണ്. മറ്റ് സ്വകാര്യ കമ്പനികൾ തോന്നിയതു പോലെ റീച്ചാർജ് പ്ലാനുകൾ ഉയർത്തിയപ്പോൾ സാധാരണക്കാർക്ക് താങ്ങുവുന്ന വിലയിൽ മികവുറ്റ പ്ലാനുകൾ അവതരിപ്പിക്കുകയാണ് ബിഎസ്എൻഎൽ. ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്ന ബിഎസ്എൻഎൽ തങ്ങളുടെ ഉപയോക്താക്കൾക്കായി 60 ദിവസത്തെ വാലിഡിറ്റിയോടെ 345 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചു. ചെറിയ അളവിലുള്ള ഡാറ്റയും തരക്കേടില്ലാത്ത വാലിഡിറ്റിയും തടസമില്ലാത്ത കോളിംഗ് സൗകര്യവും ഒന്നിലധികം സിം ഉപയോഗിക്കുന്നവർക്ക് ഒരു മുതൽ കൂട്ടാകും. ഈ പ്ലാനിന് 60 ദിവസത്തെ വാലിഡിറ്റി ലഭിക്കും. മറ്റ് സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരുടെ പ്ലാനുകൾ പരിശോധിക്കുമ്പോൾ ഇത് തികച്ചും താങ്ങാവുന്ന പ്ലാനാണ്.
ബിഎസ്എൻഎൽ അധിവേഗത്തിൽ ഇന്ത്യയിലാകമാനം 4G സൗകര്യങ്ങൾ വ്യാപിപ്പിക്കുന്ന തിരക്കിലാണ്. എല്ലാ നഗരങ്ങളിലേക്കും 4G ഘട്ടം ഘട്ടമായി എത്തിക്കൊണ്ടിരിക്കുന്നു. നിങ്ങൾ ബിഎസ്എൻഎൽ തിരഞ്ഞെടുക്കുമ്പോൾ തീർച്ചയായും ശ്രെദ്ധിക്കേണ്ട ഒരു കാര്യം നിങ്ങളുടെ പ്രദേശത്ത് 4G സൗകര്യം ലഭ്യമാണോ എന്നതാണ്. വളരെ വേഗത്തിൽ ബിഎസ്എൻഎല്ലിന്റെ 4G സേവനങ്ങളുടെ റോൾഔട്ട് നടക്കുന്നുണ്ട്. ഉടൻ തന്നെ 5G സേവനവും ലഭ്യമാകും എന്നതാണ് ബിഎസ്എൻഎൽ നൽകുന്ന സൂചന.
ബിഎസ്എൻഎൽ 345 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന്റെ വിശദാംശങ്ങൾ
ബിഎസ്എൻഎല്ലിന്റെ 345 രൂപ പ്രീപെയ്ഡ് പ്ലാനിൽ 1 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ ലഭിക്കും. 60 ദിവസത്തെ സേവന വാലിഡിറ്റി പ്ലാനിന് ലഭിക്കും. പ്രതിദിനം 1 ജിബിയുടെ ഉപയോഗ ശേഷം വേഗത 40Kbps ആയി കുറയും.
ഇത് ബിഎസ്എൻഎൽ ൽ നിന്നുള്ള ഒരു മത്സര ഓഫറാണ്. തീർച്ചയായും എല്ലാവരുടേയും ശ്രെദ്ധ ആകർഷിക്കുന്ന ഒന്ന്. കാരണം, മറ്റ് സ്വകാര്യ ടെലികോം കമ്പനികൾ ആരും തന്നെ 60 ദിവസത്തെ സേവന വാലിഡിറ്റിയുള്ള ഒരു പ്ലാനും വാഗ്ദാനം ചെയ്യുന്നില്ല. ഈ ഒരു പ്ലാൻ ഉപയോഗിക്കുന്നതിനുള്ള പ്രതിദിന ചിലവ് 5.75 രൂപയാണ്. ഈ ഒരു രീതിയിൽ ഓഫർ തരുന്ന മറ്റ് യാതൊരു പ്ലാനുകളും ആരും നൽകുന്നില്ല. മറ്റ് താരിഫുകൾ പരിഗണിക്കുകയാണെങ്കിൽ നിലവിൽ ഏറ്റവും താങ്ങാവുന്ന സേവനം നൽകുന്നത് ബിഎസ്എൻഎൽ മാത്രമാണ്. അവരുടെ 4G/5G അപ്ഗ്രേഡിംഗ് പൂർത്തിയാകുന്നതിന് അനുസരിച്ച് ഇന്ത്യയിലുടനീളം മികച്ച സേവനങ്ങൾ നൽകാൻ ബിഎസ്എൻഎല്ലിന് കഴിയും
