realme Buds Air 6 Pro ഇത് വാങ്ങാൻ കൊള്ളാമോ?

ANC സപ്പോർട്ട്, കിടിലൻ ബാസ്, ഉയർന്ന ബാറ്ററി ബാക് അപ്, ഉയർന്ന സൗണ്ട് ക്വാളിറ്റി എന്നിവ പരിഗണിച്ച് വാങ്ങിയ realme Buds Air 6 Pro യുടെ അനുഭവ കുറിപ്പ്.

കുറച്ച് കാലങ്ങൾക്ക് ശേഷം ഞാൻ വാങ്ങിയ ഒരു ബ്ലൂടൂത്ത് ഹെഡ്സെറ്റ് ആണ് realme Buds Air 6 Pro. ഈ അടുത്ത് നടന്ന ഫ്ലിപ്പ്കാർട്ട് Big Billion Days ൽ ആണ് ഞാൻ ഈ പ്രോഡക്ട് വാങ്ങുന്നത്. അത് കൊണ്ടു തന്നെ കുറച്ച് ക്യാഷ് ലാഭിക്കാൻ സാധിച്ചു. ഇതിൽ കൊടുത്തിരിക്കുന്ന MRP 7999 രൂപയാണ് (ഇത് ഓഫർ ഉണ്ട് എന്ന് കാണിക്കാൻ കമ്പനി ഇടുന്ന വില ആണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്). എക്സ്ട്രാ ഡിസ്കൗണ്ട് ഒരു 3500 രൂപ ഉണ്ടായിരുന്നു. ഫ്ലിപ്പ്കാർട്ടിന്റെ സൂപ്പർകോയിൻ ഒരു 112 എണ്ണം ഉണ്ടായിരുന്നു. അതിന്റെ വകയായി 112 രൂപയുടെ ഇളവ് ലഭിച്ചു. പിന്നെ ഓഫർ കാലം ആയത് കൊണ്ട് SBI ക്രെഡിറ്റ് കാർഡിന് ഒരു 500 രൂപ കൂടി ഇളവ് ലഭിച്ചു. അങ്ങനെ അവസാനം 3890 രൂപയ്ക്കാണ് realme Buds Air 6 Pro എനിക്ക് ലഭിച്ചത്. ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ realme Buds Air 6 Pro ന്റെ വില വരുന്നത് 4999 രൂപ ആണ്. സാധാരണ ഇങ്ങനെ കാണാറില്ല. ഓഫർ കാലം കഴിഞ്ഞാലും വില കുറഞ്ഞ് തന്നെ കാണാറുണ്ട്. അത് കൊണ്ട് മനസിന് കുറച്ച് സന്തോഷം ഉണ്ട്.

റിയൽമീ ബഡ്സ് എയർ 6 പ്രോ സവിശേഷതകൾ

realme Buds Air 6 Pro ഒരു True wireless ബ്ലൂ ടൂത്ത് TWS ഇയർബഡ്സ് ആണ്. ആണ്. 40 മണിക്കൂറിന്റെ playback Time ആണ് ബാറ്ററി ഉറപ്പ് തരുന്നത്. ബ്ലൂടുത്ത് വേർഷൻ v5.3 ആണ് realme Buds Air 6 Pro ൽ വരുന്നത്. 10 m ന്റെ വയർലെസ് റേഞ്ച് ആണ് realme Buds Air 6 Pro ന് ഉള്ളത്. ഒരു സൈഡിലെ ഇയർ ബഡിൽ Hi-Fi ക്വാളിറ്റിയോട് കൂടിയ 2 ഡ്രൈവറുകൾ വരുന്നുണ്ട്. 11mm ന്റെ Bass ഡ്രൈവറും 6mm ന്റെ micro-planar tweeter ഉം. അത് കൊണ്ട് തന്നെ കിടിലൻ സൗണ്ട് ക്വാളിറ്റി ഈ TWS ൽ നിന്നും നമുക്ക് ലഭിക്കുന്നു. 50dB യുടെ smart Active Noise cancellation (ANC) ഉം ഇതിൽ ഉണ്ട്. അതേ പറ്റി പറയാതിരിക്കാൻ വയ്യ കെട്ടോ. കിടിലൻ ആണ്. രണ്ട് ഇയർ ബഡും ചെവിയിൽ വയ്ക്കണം. എന്നിട്ട് Noise cancellation ഓൺ ആക്കിയാൽ ഒരു തരി Noise പോലും നമ്മുടെ ചെവിയിലേക്ക് വരില്ല. ഞാൻ അത് പല സ്ഥലത്തായി പരീക്ഷിച്ച് നോക്കി. കിടിലൻ റിസൾട്ട് ആണ് എനിക്ക് ലഭിച്ചത്. മഴയത്തും, ബസിൽ പോകുമ്പോഴും, ബഹളമയമായ ഒരു ടൗണിലും ഞാൻ ഇത് പരീക്ഷിക്കുകയുണ്ടായി. നല്ല റിസൾട്ട് തന്നെ എനിക്ക് ലഭിച്ചു. ഒരു നോയിസ് പോലും എന്റെ ചെവിയിലേക്ക് വന്നില്ല. സൂപ്പർ ആണ്. എനിക്ക് ഇഷ്ടപ്പെട്ടു.

റിയൽമീ ബഡ്സ് എയർ 6 പ്രോ സ്പേഷ്യൽ ഓഡിയോ

realme Buds Air 6 Pro ന്റെ മറ്റ് സവിശേഷതകൾ നോക്കാം. 360 Spatial Andio Effect (ഒരു പാട്ട് വെച്ചാൽ അത് നമ്മുടെ തലക്ക് ചുറ്റും കിടന്ന് കറങ്ങുന്നത് പോലെ തോന്നും. വ്യക്തമായ സൗണ്ട് ക്വാളിറ്റിയോടു കൂടി). LDAC HD Audio (സോണി ഡെവലപ് ചെയ്ത ഒരു ടെക്നോളജി ആണ് ഇത്. ഉയർന്ന റെസൊല്യൂഷനിൽ ശബ്ദം ബ്ലൂ ടൂത്ത് വഴി ട്രാൻസ്മിറ്റ് ചെയ്യാൻ ഈ ടെക്നോളജി സഹായിക്കുന്നു. അത് കൊണ്ട് തന്നെ LDAC ഓൺ ചെയ്താൽ realme Buds Air 6 Pro ൽ നല്ല നിലവാരത്തിലുള്ള ശബ്ദം നമുക്ക് കിട്ടുന്നുണ്ട്). Hi-Res certification ഉം ഉണ്ട്.

റിയൽമീ ബഡ്സ് എയർ 6 പ്രോ സൗണ്ട് ക്വാളിറ്റി

കാളിംഗ്, ശബ്ദ റെക്കോട്ടിംങ് എന്നിവക്കായി 6 മൈക്കുകളാണ് realme Buds Air 6 Pro ൽ കൊടുത്തിരിക്കുന്നത്. അതായത് ഒരു ഇയർ ബഡിൽ 3 മൈക്കുകൾ വീതം. അത് കൊണ്ടു തന്നെ നല്ല നിലവാരത്തിലുള്ള നോയിസ് കാൻസലേഷനും ഇതിൽ ലഭിക്കുന്നുണ്ട്. ക്രിസ്റ്റൽ ക്ലിയർ ആയി കാളിൽ സംസാരിക്കാനും കേൾക്കാനും ഇത് വഴി സാധിക്കുന്നു. Talk mic സൂപ്പർ ആണ്, ശബ്ദം കുറച്ച് സംസാരിച്ചാൽ പോലും അപ്പുറത്ത് കേൾക്കാൻ സാധിക്കും. IP55 വാട്ടർ റെസിസ്റ്റൻസും realme Buds Air 6 Pro തരുന്നു. അത് കൊണ്ട് തന്നെ ചെറിയ തോതിലുള്ള മഴ, വിയർപ്പ്, പൊടി ഇതൊന്നും കാരണം realme Buds Air 6 Pro കേടായി പോകും എന്ന പേടി വേണ്ട. വർക്ക് ഔട്ട് ചെയ്യുമ്പോഴും ഡാൻസ് കളിക്കുമ്പോഴും ധൈര്യമായി realme Buds Air 6 Pro ഉപയോഗിക്കാം.

റിയൽമീ ബഡ്സ് എയർ 6 പ്രോ ബാറ്ററി ബാക്ക് അപ്പ്

realme Buds Air 6 Pro ന്റെ കെയിസിന്നും ഇയർ ബഡ്സിനുമായി 40 മണിക്കൂറിന്റെ ബാറ്ററി ബാക്ക് അപ് ആണ് realme ഉറപ്പ് നൽരുന്നത്. 24 മണിക്കൂറും ഉപയോഗിക്കാത്തത് കൊണ്ട് എനിക്ക് തരക്കേടില്ലാത്ത ബാറ്ററി ബായ്ക്ക് അപ്പ് ലഭിക്കുന്നുണ്ട്. മൂന്ന് നാല് ദിവസം കൂടുമ്പോൾ ഞാൻ ചാർജ് ചെയ്യുന്നത്. 460 mAh ന്റെ Li-ion ബാറ്ററിയാണ് ഇതിൽ വരുന്നത്. realme യുടെ realme Link App കണക്റ്റിവിറ്റിയും നമുക്ക് ലഭിക്കും. പ്രധാനപ്പെട്ട എല്ലാ സെറ്റിങ്സും നമുക്ക് ഈ ആപ്പ് വഴി നിയന്ത്രിക്കാനാകും. വളരെ യൂസർ ഫ്രണ്ട്ലി ആയ ആപ്പ് ആണ് realme Link app. ഒരേ സമയം രണ്ട് ഡിവൈസ് വരെ realme Buds Air 6 Pro ഉപയോഗിച്ച് കണക്ട് ചെയ്യാൻ സാധിക്കും. എന്നാൽ രണ്ട് ഡിവൈസ് കണക്ട് ചെയ്തതിനു ശേഷം വേറെ ഒരു ഡിവൈസ് കണക്ട് ചെയ്യണം എന്ന് കരുതിയിൽ ഒന്നൊന്നര പണി എടുക്കേണ്ടതായി വരും. സ്കാൻ ചെയ്ത് എടുക്കാൻ വലിയ പാടാണ്. എന്നാൽ ഇതിൽ ഗൂഗിളിന്റെ ഫാസ്റ്റ് പെയറിംഗ് സപ്പോർട്ട് ഉള്ളതായി പറയുന്നു. അതെനിക്ക് ഒരു വട്ടം മാത്രമേ കാണാൻ സാധിച്ചുള്ളു. അതായത് ഇയർ ബഡ് കെയ്സ് ഓപ്പൺ ചെയ്താൽ ഉടൻ തന്നെ തൊട്ടടുത്തുള്ള ഡിവൈസിൽ പോപ്പ് അപ്പായി pair ചെയ്യാൻ വേണ്ടി കാണിക്കും എന്നുള്ളത്. എന്ത് കൊണ്ടോ എന്തോ എനിക്ക് ഇത് കൂടുതൽ തവണ കാണാൻ സാധിച്ചില്ല. ഒരു വർഷത്തെ വാറൻറ്റിയും കമ്പനി തരുന്നുണ്ട്.

റിയൽമീ ബഡ്സ് എയർ 6 പ്രോ ഡിസൈൻ

രണ്ട് കളറിൽ ആണ് realme Buds Air 6 Pro ലഭിക്കുന്നത്. Silver Blue ഉം Titanium Twilight നിറത്തിലും. ഞാൻ വാങ്ങിയത് Titanium Twilight നിറത്തിന്റെ ആണ്. കൊള്ളാം കെട്ടോ, നല്ല രസം ഉണ്ട് കാണാൻ. കെയ്സിന്റെ അടപ്പിന്റെ മുകളിലായി realme യുടെ ബ്രാൻഡിഗ് കൊടുത്തിരിക്കുന്നു. അടിയിൽ USB ടൈപ്പ് C ചാർജിങ് പോർട്ടും നൽകിയിരിക്കുന്നു. മുന്നിലായി ഒരു LED ഇൻഡിക്കേറ്റർ നൽകിയിരിക്കുന്നു. പച്ച, ചുവപ്പ് നിറത്തിൽ ഇത് തെളിയും. ഒരു സൈസിലായി ഓൺ/ഓഫ് സ്വിച്ചും നൽകിയിരിക്കുന്നു. ഓൺ ആക്കാനും ഓഫ് ആക്കാനും pair ചെയ്യാനും ഈ സ്വിച്ച് ഉപയോഗിക്കാം. ഒരു ഒതുങ്ങിയ ഓവൽ ഷേപ്പിലാണ് realme Buds Air 6 Pro കേയ്സ് വരുന്നത്. ബോക്സിൽ ഒരു ചെറിയ USB A to USB C ചാർജിംങ് കേബിളും നമുക്ക് ലഭിക്കുന്നു. ബിൽഡ് ക്വാളിറ്റി സൂപ്പർ ആണ്. ഉടനെ ഒന്നും നാശാകില്ല. എന്നാൽ നമ്മൾ കൈയിൽ പിടിക്കുമ്പോൾ നമ്മുടെ വിരലടയാളം കെയ്സിൽ പതിയുന്നുണ്ട്. ഇയർബഡിൽ 1 സെറ്റ് ഇയർടിപ്പ് വരുന്നു. കൂടാതെ വ്യത്യസ്ത അളവിലുള്ള 2 സെറ്റ് ഇയർടിപ്പ്സ് കൂടി നമുക്ക് ലഭിക്കുന്നു.

റിയൽമീ ബഡ്സ് എയർ 6 പ്രോ ഉപയോഗിക്കാൻ എളുപ്പം

ഇയർബഡിന്റെ ഷേപ്പ് എന്റെ ചെവിക്ക് ഏറെ ഇണങ്ങുന്നത് ആണ്. അത് കൊണ്ട് തന്നെ ചെവിയിൽ വച്ചാൽ കൃത്യമായി അവിടെ ഇരുന്ന് കൊള്ളും. താഴെ ചാടി പോകും എന്നുള്ള പേടിയേ വേണ്ട. കറക്ട് ഫിറ്റാണ്. ഓടിയാലും തല കുലുക്കിയാലും ഇയർബഡ് ചാടിപ്പോകുന്നില്ല. ഇതിന് മുൻപ് ഞാൻ ഉപയോഗിച്ചിരുന്നത് Boat Atom 81 എന്ന മോഡൽ ആയിരുന്നു. ഇത് എന്റെ ചെവിയിൽ ഇരിക്കില്ല. ചെവിയേക്കാൾ വലിയ ഇയർ ബഡായിരുന്നു അത്. ചെവി എന്തായാലും വലുതാക്കാൻ പറ്റില്ലല്ലോ. realme Buds Air 6 Pro നമ്മുടെ ചെവിയുടെ ഷേപ്പിനും വലിപ്പത്തിനും അനുസരിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ കറക്ട് ഫിറ്റാണ്. അടങ്ങി ഒതുങ്ങി അവിടെ ഇരുന്ന് കൊള്ളും.

റിയൽമീ ബഡ്സ് എയർ 6 പ്രോ ഉപയോഗിച്ച എക്സ്പീരിയൻസ്

പിന്നെ realme Buds Air 6 Pro ഉപയോഗിച്ച് പാട്ട് കേട്ടപ്പോൾ എനിക്കുണ്ടായ എക്സ്പീരിയൻസ് പറയാം. നല്ല കിടിലൻ ബാസാണ് realme Buds Air 6 Pro ൽ ലഭിക്കുന്നത്. ബാസ് ലൗവേഴ്സിന് തീർച്ചയായും ഇഷ്ടപ്പെടും, എനിക്കും ഇഷ്ടം ആയി. ഒരു വലിയ ഹോം തിയറ്റർ ഒന്നും തലയിൽ കെട്ടിവെച്ച് നടക്കാൻ പറ്റില്ലല്ലോ. സിനിമ, പാട്ട്, സംസാരം ഇതൊക്കെ കേൾക്കാൻ realme Buds Air 6 Pro മതി. കിടിലൻ സൗണ്ട് ക്വാളിറ്റി ലഭിക്കുന്നുണ്ട്. ഹൈ, ലോ പിച്ചുകൾ വ്യക്തമായി മനസിലാകും. കൂടാതെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും ആശ്ചര്യം ഉണ്ടാക്കിയതുമായ ഒരു ഫീച്ചറാണ് ANC. അതൊരു വല്ലാത്ത എക്സ്പീരിയൻസ് ആണ്. രണ്ട് ഇയർ ബഡും എടുത്ത് ചെവിയിലേക്ക് വെച്ചാൽ പിന്നെ ഒരു തരി നോയിസ് പോലും കേൾക്കില്ല. എന്നാൽ ഇത് ഏത് സമയവും ഓൺ ആക്കി ഇട്ടിരുന്നാൽ ബാറ്ററി ബാക്ക് അപ് സമയം കുറയും.

റിയൽമീ ബഡ്സ് എയർ 6 പ്രോ വാങ്ങണോ?

ഇതൊക്കെ ആണ് realme Buds Air 6 Pro ഉപയോഗിച്ചപ്പോൾ എനിക്ക് ലഭിച്ച അനുഭവങ്ങൾ. നിങ്ങൾ realme Buds Air 6 Pro ഉപയോഗിച്ച ഒരു വ്യക്തിയാണോ? എന്താണ് നിങ്ങളുടെ അനുഭവം? താഴെ കമൻറായി രേഖപ്പെടുത്തുക. ഇനി നിങ്ങൾ ഒരു പ്രോഡക്ട് വാങ്ങാൻ ആഗ്രഹിക്കുന്നു എങ്കിൽ ഈ ലിങ്ക് വഴി വാങ്ങാവുന്നതാണ്. കിടിലൻ സൗണ്ട് ക്വാളിറ്റി, അത് ഞാൻ ഉറപ്പ് തരുന്നു. ഈ ലേഖനം വായിച്ചതിന് ഒരുപാട് നന്ദി.

Nidheesh C V
Nidheesh C V

I'm Nidheesh C V, a versatile content creator and educational consultant based in Kerala, India. With a keen interest in education, career, technology, health, and entertainment, I strive to provide informative and engaging content through my writing, blogging, and vlogging.

Articles: 2

Leave a Reply

Your email address will not be published. Required fields are marked *